മുളന്തുരുത്തി.... ആമ്പല്ലൂർ യംങ്ങ് ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ 5 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്കായി കഥയും വരയും പാട്ടുകളുമെല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള ഏകദിന ക്യാമ്പ് കഥപറയും കൂടാരം സംഘടിപ്പിച്ചു .

ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ക്ലബ് പ്രസിഡന്റ് സി ഡി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ബീന മുകുന്ദൻ, എ. എൻ ശശികുമാർ, സാംസ്കാരിക നായകൻ പ്രഫസർ അപ്പുക്കുട്ടൻ, അഡ്വ. അരുൺ ജോർജ് , സെക്രട്ടറി റോബിൻ ജോർജ് , വൈസ് പ്രസിഡന്റ് ലാൽ തോമസ് എന്നിവർ പ്രസംഗിച്ചു. വിജയൻ കാമട്ടത്ത് , സൽകലാ വിജയൻ , വിനോദ് എം എസ് , വിനോദ് നരനാട്ട്, മനേഷ്മണി എന്നിവർ ക്യാമ്പ് നയിച്ചു.
Kathaparim Kudaram organized a one-day camp
